Flash News

6/recent/ticker-posts

പ്രവാസികളുടെ തിരിച്ചു വരവിനായി മലപ്പുറം ഒരുങ്ങുന്നു; ഇന്ന് മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് ലോഫ്ലോർ ബസ് ഓടി തുടങ്ങും; ടിക്കറ്റുകൾ ഓൺലൈനിൽ റിസർവ് ചെയ്യാം..!

Views


മലപ്പുറം  ഡിപോയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കെ എസ് ആര്‍ ടി സി എ/സി ലോഫ്‌ളോര്‍ ബസ് സെര്‍വീസ് ഇന്ന് (05-09-2021) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിര്‍ത്തിവെച്ച സെര്‍വീസ് പുനരാരംഭിക്കുന്നത്.

വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാത്രി ഒന്‍പതിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നെടുമ്പാശേരിയില്‍ നിന്ന് 11.10ന് കോഴിക്കോടെത്തി രാവിലെ 11.30ന് മലപ്പുറത്തേയ്ക്ക് തിരിക്കുന്ന വിധത്തിലാണ് പ്രതിദിന സെര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ സെര്‍വീസിന് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.


Post a Comment

0 Comments