Flash News

6/recent/ticker-posts

യുഎഇയിൽ ചില സ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല

Views
അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം ഒഴിവാക്കി . അതേസമയം , 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്നും ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു . പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല . ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം , ബീച്ച് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല . ബാർബർ ഷോപ്പുകൾ , ബ്യൂട്ടി സെന്ററുകൾ , ചികിത്സയ്ക്കായി എത്തുന്ന മെഡിക്കൽ സെന്റ്ററുകൾ , ക്ലിനിക് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി .


Post a Comment

0 Comments