Flash News

6/recent/ticker-posts

വിറകടുപ്പിലേക്കു മടങ്ങേണ്ടി വരുമോ നാം?; ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്ക്..!

Views
വിറകടുപ്പിലേക്കു മടങ്ങേണ്ടി 
വരുമോ നാം?; ഗാർഹിക സിലിണ്ടർ
 വില ആയിരത്തിലേക്ക്..!


കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുന്ന ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വിലവർധന. ആയിരം രൂപയിലേക്ക് കുതിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില, വരുമാനം പോലും വഴിമുട്ടി നിൽക്കുന്ന ജനത്തിന് മറ്റൊരു ആഘാതമാകുകയാണ്. ജൂലൈയിൽ സെഞ്ചുറി തികച്ചശേഷം ഇതുവരെയും നൂറിൽനിന്നു താഴേക്കു പോരാൻ കൂട്ടാക്കാതെ പെട്രോൾ വില നിൽക്കുമ്പോഴാണ് ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്കു പായുന്നത്.
കഴിഞ്ഞ 62 ദിവസം കൊണ്ട് 75 രൂപയാണ് ഗാർഹിക സിലിണ്ടറിനു കൂടിയത്. ഈ വർഷം ഇതുവരെ 190 രൂപയുടെ വർധന. കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദേശം 590നു മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു സിലിണ്ടറിന് കൊച്ചിയിൽ വില 891.50 രൂപ. തിരുവനന്തപുരം നഗരത്തിൽ 894 രൂപയും കോഴിക്കോട് നഗരത്തിൽ 893 രൂപയും. ഈ വിലവർധന സാധാരണക്കാരന്റെ വീട്ടുബജറ്റിനെയാണ് താളം തെറ്റിക്കുന്നത്.
വിറകടുപ്പുകളില്ലാത്ത, ഗ്യാസ് സിലിണ്ടറിനെ മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ ഓടിയാൽ ഭാഗ്യം എന്ന അവസ്ഥയാണ്. വീട്ടിൽ ഏകദേശം 25 ദിവസം ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു വർഷം വേണ്ടത് ഏകദേശം 14 സിലിണ്ടറാണ്. വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുമ്പോൾ അടുക്കളയ്ക്കൊപ്പം ജനമനസ്സും പുകയുകയാണ്.


Post a Comment

0 Comments