Flash News

6/recent/ticker-posts

കോവിഡ് അവലോകന യോഗം മാറ്റി; കൂടുതല്‍ ഇളവുകളില്‍ തീരുമാനം നാളെ..

Views
കോവിഡ് അവലോകന യോഗം മാറ്റി; കൂടുതല്‍ ഇളവുകളില്‍ തീരുമാനം നാളെ..


കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് നാളത്തെ അവലോകന യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവലോക യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കും. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുക. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും അവലോകന യോഗത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. തിരുവനന്തപുരത്ത് പ്രഭാത സായാഹ്ന നടത്തത്തിന് അനുമതിയുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകൾക്ക് ശനിയാഴ്ച ഇനി മുതല്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ഉണ്ടാവില്ല. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രീം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.




Post a Comment

0 Comments