Flash News

6/recent/ticker-posts

ക്രിക്കറ്റിൽ ബാറ്റ്സ്മാൻ ‘ഔട്ട്’; ഇനി ‘ബാറ്റർ’: ചരിത്രപരമായ തീരുമാനവുമായി എംസിസി

Views

ലണ്ടൻ ∙ ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും.

ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബുമായ എംസിസിയാണ് ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങളുടെ അവസാനവാക്ക്.

വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വർധിച്ച സാഹചര്യം കണക്കിലെടുത്താണു തീരുമാനം. 2017 ൽ വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചു കിരീടം നേടുമ്പോൾ ലോഡ്സിലെ ഗാലറി നിറഞ്ഞു കാണികളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടം കാണാൻ 80,000 പേരെത്തി.

അടുത്ത വർഷം ബ്രിട്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. എംസിസിയുടെ ആദ്യത്തെ വനിതാ അധ്യക്ഷയായി ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ക്ലെയർ കോണർ അടുത്തമാസം സ്ഥാനമേൽക്കും.


Post a Comment

0 Comments