Flash News

6/recent/ticker-posts

മലപ്പുറം വലിയങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട.

Views

 കഞ്ചാവുമായി പിടിയിലായത്
 വേങ്ങര വലിയോറ സ്വദേശികൾ



മലപ്പുറം വലിയങ്ങാടിയിൽ ആഢംബര കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവുമായി പിടിയിലായത്  വേങ്ങര വലിയോറ സ്വദേശികൾ.

വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരെയാണ് സി.ഐ . ജോബി തോമസ്, എസ്.ഐ അമീറലി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ആന്ധ്രയിൽ നിന്നും
കിലോഗ്രാമിന് ആയിരം രൂപക്കു വാങ്ങി നാട്ടിലെ ചെറുകിട വിൽപനക്കാർക്ക് സംഘം വിൽക്കുന്നത്
മുപ്പതിനായിരംരൂപക്കുവരെയാണ്.

കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും ആഢംബരകാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിന് വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്.പി: പി.എം..പ്രദീപ്, മലപ്പുറം സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് 
 കഞ്ചാവുമായി ഇവർ പിടിയിലായത്.

സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മലപ്പുറം ടൗണിലും
പരിസരങ്ങളിലും പല ഭാഗങ്ങളിലായി വാഹന പരിശോധന നടത്തിയതിൽ വലിയങ്ങാടി ബൈപ്പാസിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപമുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക് വിൽപനനടത്താൻ തയ്യാറാക്കിയ ചെറിയ
പായ്ക്കറ്റുകളിലാക്കി കാറിന്റെ പല ഭാഗങ്ങളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു .

സി.ഐ. ജോബി തോമസ്, എസ് .ഐ. അമീറലി, പ്രത്യേക സംഘത്തിലെ
സി.പി.മുരളീധരൻ
സി.പി..സന്തോഷ്,എൻ.ടി.കൃഷ്ണകുമാർ ,പ്രശാന്ത് പയ്യനാട്, എം.മനോജ്കുമാർ, കെ.ദിനേശ് ,പ്രബുൽ ,സക്കീർ കുരിക്കൾ, സിയാദ് കോട്ട .രജീഷ് . ദിനു.ഹമീദലി, ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .

സംഭവം അറിഞ്ഞു നാട്ടുകാർ രംഗത്തെത്തി.

 വീഡിയോ കാണാം 👇


🏼


Post a Comment

0 Comments