Flash News

6/recent/ticker-posts

പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ തീരുമാനം

Views


സമുദായ നേതൃത്വവുമായി ബിഷപ്പിന്റെ ചർച്ച

താമരശ്ശേരി : ഏറെ ചർച്ചകൾക്കും വിവാദത്തിനുമൊടുവിൽ താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം ഇടവകകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ " സത്യങ്ങളും വസ്തുതകളും 31 ചോദ്യങ്ങളിലൂടെ'' എന്ന കൈപ്പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. ഡോ.എം.കെ.മുനീർ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ താമരശ്ശേരി രൂപതാ അദ്ധ്യക്ഷൻ  മാർ  റെമിജിയോസ് ഇഞ്ചനാനിയേൽ മുസ്ലിം സമുദായ സംഘടനാ നേതാക്കളുമായി താമരശ്ശേരിയിൽ നടത്തിയ ചർച്ചയിലാണ് വിവാദ ഭാഗങ്ങൾ പിൻവലിക്കാൻ ധാരണയായത്.നൂറ്റി മുപ്പത് പേജുള്ള പ്രസ്തുത പുസ്തകം ഒരു മതത്തെ വളരെ രൂക്ഷമായാണ്  വിമർശിച്ചിരുന്നത്. പുസ്തകം സംബന്ധിച്ച് ക്രൈസ്തവ മത വിശ്വാസികൾക്കിടയിൽ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നു. ലൗ ജിഹാദടക്കം പല വിവാദ വിഷയങ്ങളും പരാമർശിക്കുന്ന കൈപ്പുസ്തകം പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന് ശേഷമുള്ള വലിയ ചർച്ചയായി മാറിയിരുന്നു. കൈപുസതകത്തിൽ മുസ്ലിം സമുദായങ്ങൾക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും നാട്ടിലെ മറ്റു സാമൂഹ്യ വിപത്തിനെതിരെ ഒന്നിച്ച് പോരാടാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്നും ബിഷപ്പ് ചർച്ചയിൽ പറഞ്ഞു.  യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.എം. ഉമ്മർ മാസ്റ്റർ, നാസർ ഫൈസി കൂടത്തായ്, ഡോ.ഹുസൈൻ മടവൂര്, ഷിഹാബുദ്ധീൻ ഇബ്നു ഹംസ, അബ്ദുൽ കരീം ഫൈസി, എം.എ യൂസുഫ് ഹാജി, സദറുദ്ധീൻ പുല്ലാളൂർ, സി.ടി. ടോം, മോൺ ജോൺ ഒറവുങ്കര, മാർട്ടിൻ തോമസ്, തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments