Flash News

6/recent/ticker-posts

മഞ്ചേശ്വരം കോഴ കേസ് സുരേന്ദ്രൻ പറഞ്ഞത് കള്ളം വീണ്ടും ഹാജരാകാൻ നോട്ടീസ് നഷ്ടപ്പെട്ടെന്ന് മൊഴി നൽകിയ മൊബൈൽ ഫോൺ ഉപയോഗത്തിൽ

Views

കാസർകോട്:മഞ്ചേശ്വരം കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേദ്രന് വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി സുരേന്ദ്രൻ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ കളവാണെന്നും കണ്ടെത്തി നഷ്ടപ്പെട്ടു എന്ന് സുരേന്ദ്രൻ മൊഴി നൽകിയ മൊബൈൽ ഫോൺ ഉപയോഗത്തിലാണെന്നും ഒരാഴ്ചക്കകം മൊബൈൽ ഫോൺ ഹാജരാക്കാനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ രണ്ട് ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ല. പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോണ്‍ സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്തവരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനു ശേഷമാണ് സുരേന്ദ്രനെ സെപ്തംബര്‍ 16 ന് ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണ്, പത്രിക പിന്‍വലിപ്പിക്കാന്‍ സുന്ദരയെ കൊണ്ട് ഒപ്പ് വയ്പ്പിച്ചു എന്നു പറയുന്ന താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ല. കെ.സുന്ദരയെ തനിക്ക് അറിയില്ലെന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചോദിച്ച ചോദ്യങ്ങളില്‍ അറിയാവുന്നതിനെല്ലാം ഉത്തരം നല്‍കിയെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സുരേന്ദ്രന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡി വൈ എസ് പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂര്‍ നേരമായിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്.


Post a Comment

0 Comments