Flash News

6/recent/ticker-posts

കോവിഡ് കുറഞ്ഞു ; യുഎഇ സാധാരണ നിലയിലേക്ക്

Views
അബുദാബി : കോവിഡ് വാക്സിൻ വിതരണത്തിലും പരിശോധനയിലും വൻനേട്ടം കൈവരിച്ച യുഎഇയിൽ ജീവിതം സാധാരണ നിലയിലേക്ക് . കോവിഡ് മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ . 1.6 കോടി ഡോസ് വാക്സിൻ ഇതിനകം വിതരണം ചെയ്തു . വാക്സിനും പിസിആർ പരിശോധനയും വ്യാപകമാക്കിയതു രോഗവ്യാപന തോത് കുറച്ചു . പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ലോകോത്തരമാണ് . ജനസംഖ്യയുടെ 81.55 % പേരും 2 ഡോസ് വാക്സീൻ സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ . കുറഞ്ഞ മരണ നിരക്കിൽ അഞ്ചാം സ്ഥാനമുണ്ട് . ഒന്ന് , രണ്ട് , ബൂസ്റ്റർ ഡോസ് വാക്സിനുകൾ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമാണ് . രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത് . ഇത് രോഗബാധിതരുടെ എണ്ണം കുറയാനിടയാക്കി . ബൂസ്റ്റർ ഡോസ് സമയബന്ധിതമായി എടുക്കണമെന്നും ഓർമിപ്പിച്ചു .
ഫ്ലൂ വാക്സിൻ  പകർച്ചപ്പനിക്കെതിരെ ( ഇൻഫ്ലുവൻസ ) വാക്സീൻ എടുത്ത് ആരോഗ്യം ഉറപ്പാക്കണമെന്നും ഡോ . ഫരീദ അൽ ഹൊസാനി ഓർമിപ്പിച്ചു . കുട്ടികൾ , വയോധികർ , ഗർഭിണികൾ , ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരും ഫ്ലൂ വാക്സീൻ എടുക്കണം . കോവിഡ് - ഫ്ലൂ വാക്സീനുകൾ തമ്മിൽ 2 ആഴ്ച ഇടവേളയുണ്ടാകണമെന്നും പറഞ്ഞു .


Post a Comment

0 Comments