Flash News

6/recent/ticker-posts

റെക്കോര്‍ഡ് തുക; ഒരു ആടിന് ലേലത്തില്‍ ലഭിച്ചത് ഒന്നര കോടി

Views
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന പൊതുലേലത്തില്‍ ഒരു ആടിന് ലഭിച്ചത് ഒന്നര കോടിയോളം ഇന്ത്യന്‍ രൂപ. 7,48,000 സൗദി റായിലിന് തുല്യമായ 60,000 കുവൈത്തി ദീനാര്‍ (1,47,12,600 ഇന്ത്യന്‍ രൂപ) ആണ് ആടിന് ലേലത്തില്‍ ലഭിച്ചത്. 

വളഞ്ഞ കൊമ്പുകളോടു കൂടിയ, വെള്ള നിറത്തിലുള്ള വലിയ ആടിനെയാണ് റെക്കോര്‍ഡ് തുകക്ക് ലേലത്തില്‍ വിറ്റത്. കുവൈത്തി യുവാവും ഏഷ്യന്‍ വംശജനായ തൊഴിലാളിയും ചേര്‍ന്ന് ആടിനെ ലേലത്തില്‍ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


Post a Comment

0 Comments