Flash News

6/recent/ticker-posts

പ്രധാനമന്ത്രി ഇന്ന് രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യുo.

Views

പ്രധാനമന്ത്രി ഇന്ന് 10 മണിക്ക്
രാജ്യത്തെ അഭിസംബോധന ചെയ്യും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നൂറുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്സിൻ നൽകിയതിലൂടെ രാജ്യം തീർത്തിരിക്കുന്നത്. വാക്സിൻ നിർമാണക്കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ എത്തിച്ചവരുടെയും സേവനം മറക്കാനാവില്ല. രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിത് കഴിഞ്ഞദിവസം വാക്സിൻ എടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടപ്പോൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു.




Post a Comment

0 Comments