Flash News

6/recent/ticker-posts

സല്യൂട്ട് ഇനി ആർക്കൊക്കെ? കേരളാ പോലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ മാർഗനിർദ്ദേശം തയ്യാറാക്കാൻ സംസ്ഥാന സർക്കാർ

Views

കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്നതില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

രാഷ്ട്രപതി. ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ് പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത്. ഇതിനു വിരുദ്ധമായി പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ മാന്വല്‍ ലംഘനം തടയുന്നതിന് മാര്‍നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം.

മാന്വല്‍ ലംഘനം പരിശോധിച്ച് പൊലീസ് മേധാവിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറണം. ഇതിന് ശേഷം പൊലീസ് സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കും. നേരത്തെ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി എംപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവം വിവാദമായിരുന്നു. ഒപ്പം പൊലീസുകാര്‍ സല്യൂട്ട് തരുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിയും ചര്‍ച്ചയായിരുന്നുപ. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.


Post a Comment

0 Comments