Flash News

6/recent/ticker-posts

ലോക ഭക്ഷ്യദിനം.

Views

ലോക ഭക്ഷ്യദിനം
16-10-2021   


ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.```


മുദ്രാവാക്യങ്ങൾ

```2020 - ആരോഗ്യകരമായി വളരുക,ഒരുമിച്ചു നിലനില്ക്കുക.

2019- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികൾ.

2018- നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030നകം ലോകത്ത് പട്ടിണി നിർമാർജ്ജനം ചെയ്യുക.

2017- കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ.

1981- ഭക്ഷണമാണ് ആദ്യം`


+------+------+------+------+------+------+-------+

ഒക്ടോബർ 16

ലോക ഭക്ഷ്യദിനം

+------+-------+------+-------+------+------+

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. 
അഭ്യസ്ത വിദ്യര്‍ പലരും കൃഷിയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ സ്വകാര്യ മേഖലയും. ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള മികച്ച പോഷണം ലഭിക്കാന്‍ ഓരോരുത്തരും ആഹാരം വൈവിദ്ധ്യവത്കരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. 

2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്യ്രമനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന് 1996 ല്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്. 
.

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക (എഫ്.എ.ഒ) സംഘടന ആണ് ഒക്ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നത്. 

1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്യ്രത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്.

ലോകത്തെമ്പാടും ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന് ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. 

സഹസ്രാബ്ദ വികസന ലക്ഷ്യത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം ദാരിദ്യ്രം അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ''മാപ്പുട്ടോ പ്രഖ്യാപനത്തില്‍"" പറഞ്ഞിരിക്കുന്നത് അവരുടെ ബജറ്റിന്‍റെ പത്ത് ശതമാനം ഗ്രാമവികസനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കുമെന്നാണ്. 

ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്. 

തോടുള്ള ഭക്ഷ്യധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച് കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്, ഉഴുന്ന്, സോയാബീന്‍, കൂണ്, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക. 

അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്

എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം, പക്ഷേ എത്ര പേർക്ക് അറിയാം അത്. ആവശ്യത്തിനും അതിലധികവും ഭക്ഷണം കഴിക്കാൻ കിട്ടുന്നവർ ഭക്ഷ്യദിനത്തിൽ എന്ത് കാര്യം ചിന്തിക്കാൻ. പക്ഷേ ചിന്തിക്കേണ്ട ചിലതുണ്ട്.

ഇവിടെ നമ്മൾ ജി.എസ്.ടിയുടെയും ഓഹരി സൂചികയുടെ കണക്കുകളെയും കൊണ്ട് അമ്മാനമാടുമ്പോൾ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എഫ്.പി.ആർ.ഐ.) തയ്യാറാക്കിയ റിപ്പോർട്ടിൽ പട്ടിണിയുടെയും വിശപ്പിന്റെയും കണക്കിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ നമ്മളുമുണ്ട്.

ഐ.എഫ്.പി.ആർ.ഐ. 120 ഓളം രാജ്യങ്ങളുടെ കണാക്കെടുത്തപ്പോൾ 100-ാം സ്ഥാനത്തുണ്ട് നമ്മൾ. ഒരു ഭാഗത്ത് ഭക്ഷണം (ധാന്യങ്ങൾ) കുന്നുകൂടി കിടക്കുമ്പോൾ മറുഭാഗത്ത് ലക്ഷങ്ങൾ പട്ടിണിയുടെ പിടിയിലാണ്. ലോകജനതയുടെ 20% പേർ ഇപ്പോഴും പട്ടിണിയിലാണ്.

ജീവിതശൈലി മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്കാരവും മാറുന്നു. ഏറ്റവുമധികം ഭക്ഷണം വാങ്ങി അത് വലിച്ചെറിയുന്നവന് ഇന്ന് സമൂഹത്തിൽ ഉന്നതസ്ഥാനമുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നു. ഈ മിഥ്യാധാരണകൾ മാറ്റേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു.

രാജ്യത്തെ ഹോട്ടലുകളിൽ 20 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നു. ഈ ഭക്ഷണം മതി ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ വിശപ്പടക്കാൻ. അഞ്ച് വയസിന് താഴെ കുട്ടികൾ (15- ൽ 1) മരിക്കാനുള്ള കാരണം ശരിയായ ഭക്ഷണം കിട്ടാത്തതാണ്.

ഓരോ ആഘോഷങ്ങൾ കഴിയുമ്പോഴും മദ്യം വിറ്റതിന്റെ കണക്ക് കാട്ടി സർക്കാരുകൾ ആഘോഷിക്കുമ്പോൾ അവർ മറക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. വിശപ്പ് രഹിത പദ്ധതികൾ എവിടെയാണ്. ആർക്കാണ് അതിന്റെ പ്രയോജനം?

ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്ന റേഷൻ കടകളിൽ അനർഹർ കയറിപ്പറ്റുമ്പോൾ അർഹർ എവിടെയാണ്? വിശപ്പ് രഹിത പദ്ധതികൾ കടലാസിൽ വിളമ്പാതെ അത് വയറ്റിൽ എത്തുവാൻ വേണ്ട നടപടി എടുക്കുവാനുള്ള ഇച്ഛാശക്തി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു




Post a Comment

0 Comments