Flash News

6/recent/ticker-posts

എല്ലാവർക്കും വേങ്ങര പോപ്പുലർ ന്യൂസിന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ

Views
🟢എല്ലാവർക്കും വേങ്ങര പോപ്പുലർ                ന്യൂസിന്റെ ഹൃദയം നിറഞ്ഞ                            വിജയദശമി ആശംസകൾ. 🟢


സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ

അര്‍ത്ഥം: വരങ്ങളേകുന്ന അല്ലയോ സരസ്വതി ദേവി ഞാന്‍ നിന്നെ നമസ്ക്കരിക്കുന്നു. പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി അനുഗ്രഹിക്കണമേ…

ബുദ്ധിം ദേഹി യശോദേഹി കവിത്വം ദേഹി ദേഹിമേ മൂഢത്വം സംഹാരദേവിത്രാഹിമാം ശരണാഗതം

അര്‍ത്ഥം: അല്ലയോ ദേവി, എനിക്ക് ബുദ്ധി നല്‍കുക, പ്രശസ്തി നല്‍കുക, പാണ്ഡിത്യമരുളൂ, അജ്ഞതയകറ്റൂ, ഞാന്‍ നിന്നെ ശരണാഗതി പ്രാപിക്കുന്നു.


ഈ ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ ശുഭ കാര്യങ്ങൾ മാത്രം സംഭവിക്കട്ടെ, വർഷം മുഴുവൻ അതിന്റെ പ്രതിഫലനം നിലനിൽക്കട്ടെ. ഈ വിജയദശമി ദിനം നിങ്ങളുടെ ജീവിതത്തിൽ ഒരു നല്ല വഴിത്തിരിവിന് കാരണമാകട്ടെ.. ജീവിതത്തിലുടനീളം നന്മ ലഭിയ്ക്കാൻ നിങ്ങളുടെ മനസിലും പ്രവർത്തികളിലും നന്മ വിളയട്ടെ..

ഇന്ന് അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന എല്ലാ കുസൃതി കുരുന്നുകൾക്കും അറിവും ജ്ഞാനവും പ്രശസ്തിയും ഉണ്ടാകട്ടെ. 
അറിവ് പ്രകാശമാണ്, അറിവില്ലായ്മ എന്ന അന്ധകാരത്തെ ഇല്ലാതാക്കുന്ന തെളിഞ്ഞ പ്രകാശം.. ആ വെളിച്ചത്തിൽ ജീവിത വിജയം നേടാൻ എല്ലാ കുരുന്നുകൾക്കും കഴിയട്ടെ എന്ന ആശംസകളോടെ  വേങ്ങര പോപ്പുലർ ന്യൂസ് .



Post a Comment

0 Comments