Flash News

6/recent/ticker-posts

വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം; മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 300 സർക്കാർ ആശുപത്രികളിൽ സേവനം

Views

തിരുവനന്തപുരം | ഇ-ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപംനൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയിൻമെന്റ് എടുക്കാം. പദ്ധതി നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലായിരിക്കും ഈ സൗകര്യം.


എങ്ങനെ രജിസ്റ്റർ ചെയ്യാം:
♦ hhttps://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക

♦ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർചെയ്ത നമ്പറിൽ ഒ.ടി.പി. വരും. ഈ ഒ.ടി.പി. നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും.

♦ ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും മൊബൈലിൽ മെസേജായി ലഭിക്കും.

♦ ഈ തിരിച്ചറിയൽ നമ്പറും പാസ് വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്ക് അപ്പോയിൻമെന്റ് എടുക്കാം


എങ്ങനെ അപ്പോയിൻമെന്റ് എടുക്കാം:
♦ തിരിച്ചറിയൽ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.

♦ ന്യൂ അപ്പോയിൻമെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക.

♦ അപ്പോയിൻമെന്റ് വേണ്ടതീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും.

♦ സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം.

♦ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.

♦ സംശയങ്ങൾക്ക് ‘ദിശ’യുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ വിളിക്കാം.


Post a Comment

0 Comments