Flash News

6/recent/ticker-posts

5 കോ‍ടി രൂപ വിലമതിക്കുന്ന 2 വാച്ചുകള്‍ കസ്റ്റംസ് അധികൃതര്‍ പാണ്ഡ്യയില്‍ നിന്ന് പിടിച്ചെടുത്തു

Views
ട്വന്റി20 ലോകകപ്പിനു ശേഷം യുഎഇയില്‍നിന്നു മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍നിന്ന് 5 കോ‍ടി രൂപ വിലമതിക്കുന്ന 2 ആഡംബര വാച്ചുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.

നവംബര്‍ 14നു രാത്രി മുംബൈ വിമാനത്താവളത്തില്‍വച്ചാണു സംഭവം നടന്നതെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വാച്ചുകളുടെ വിലവിവരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിവീസിനെതിരെ നാളെ തുടങ്ങുന്ന ട്വന്റി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നാലെ ഹാര്‍ദിക് കസ്റ്റംസ് വിഭാഗവുമായും കുഴപ്പത്തിലായെന്നാണു വിവരം.

കസ്റ്റംസ് നിയമ പ്രകാരം ഒരു യാത്രക്കാരനു വിദേശത്തുനിന്ന് 50,000 രൂപവരെ വിലവരുന്ന വസ്തുക്കള്‍ കസ്റ്റംസ് നികുതി ഒടുക്കാതെ നാട്ടിലേക്കു കൊണ്ടുവരാം. ‍എന്നാല്‍ നാട്ടിലേക്കു കൊണ്ടുവരുന്ന വസ്തുക്കളുടെ മൂല്യം 50,000ല്‍ അധികമാണെങ്കില്‍, ഇക്കാര്യം കസ്റ്റംസിനെ അറിയിക്കണം. 36 ശതമാനം വരെ നികുതിയാണ് കസ്റ്റംസ് ഇതിനു ചുമത്തുക.

ആഡംബര വാച്ചുകള്‍ ശേഖരിക്കുന്നതില്‍ ഹാര്‍ദിക് നേരത്തെ മുതല്‍ തല്‍പരനാണെന്നതാണു മറ്റൊരു രസകരമായ വസ്തുത. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ചില വാച്ചുകള്‍ ഹാര്‍ദിക്കിന്റെ ശേഖരത്തിലുണ്ട്.


Post a Comment

0 Comments