Flash News

6/recent/ticker-posts

അരുണാചല്‍ പ്രദേശില്‍ വീണ്ടും കോളനി നിർമിച്ച് ചൈന; പുതുതായി നിര്‍മ്മിച്ചിരിക്കുന്നത് 60 കെട്ടിടങ്ങള്‍: ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

Views

ന്യുഡല്‍ഹി: അരുണാല്‍ പ്രദേശില്‍ കടന്നുകയറി ചൈന രണ്ടാമതു കെട്ടിടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ട്. 60 കെട്ടിടങ്ങളുള്ള കോളനിയാണ് ഇന്ത്യന്‍ ഭൂപ്രദേശത്തിനുള്ളില്‍ കടന്നുകയറി നിര്‍മ്മിച്ചിരിക്കുന്നത്. ഷി യോമി ജില്ലയിലാണ് അനധികൃത നിര്‍മ്മാണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു.

അരുണാചലില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ജനുവരിയിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണും പിന്നീട് സ്ഥിരീകരിച്ചിരുന്നു. പതിറ്റാണ്ടുകളായി ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത്തരം അനധികൃത കയ്യേറ്റങ്ങളെയോ ചൈനയുടെ അന്യായമായ അവകാശവാദത്തേയോ അംഗീകരിക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

അതിര്‍ത്തിയില്‍ നിന്നും ആറു കിലോമീറ്റര്‍ ഉള്ളിലാണ് ചൈനയുടെ രണ്ടാമെത്ത കെട്ടിട നിര്‍മ്മാണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിര്‍ത്തിക്കും ഇടയിലാണിത്. ഇൗ പ്രദേശം ഇന്ത്യയുടെതാണെന്ന് രാജ്യം നിരന്തരം വ്യക്തമാക്കുന്നതുമാണ്.

അതേസമയം, പുതിയ ചിത്രം ചൈനയുടെ ഭൂപ്രദേശത്തുള്ളതാണെന്നാണ് ഇന്ത്യന്‍ സേനയിലെ ഒരു മുതിര്‍ന്ന ഓഫീസറുടെ ്രപതികരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ വടക്കായാണ് ഈ കെട്ടിടങ്ങളുള്ളത്. അവിടം ചൈനയുടെ ഭാഗമാണ്.


Post a Comment

0 Comments