Flash News

6/recent/ticker-posts

ഇടിത്തീ പോലെ ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍.

Views ഇടിത്തീ പോലെ ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍.


രാജ്യവ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാതെ തലതിരിഞ്ഞ പരിഷ്കാരമായി നോട്ട് നിരോധനം മാറി. ജനങ്ങളെ വലച്ച ഈ നടപടിയിൽ തെറ്റ് ഏറ്റുപറയാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

നോട്ട് നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ്-വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. ഈ ലക്ഷ്യം അമ്പേ പാളിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ക്യാഷ് സർക്കുലേഷൻ 2016 നവംബറിൽ 17.97 ലക്ഷം കോടി ആയിരുന്നു. ഈ ഒക്ടോബർ മാസം ആയപ്പോൾ 29.45 ലക്ഷം കോടിയായി ഉയർന്നു.

അസംഘടിത മേഖലയെ തകർത്തു കളയുന്ന നടപടിയായിരുന്നു നോട്ട് നിരോധനം. 52 ശതമാനം ഉണ്ടായിരുന്ന അസംഘടിത മേഖല 15 ശതമാനത്തിലേക്ക് വരെ കൂപ്പുകുത്തി. സമ്പദ്-വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിട്ടാണ് പിന്തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനത്തെ വിലയിരുത്താൻ കഴിയുക.


Post a Comment

0 Comments