Flash News

6/recent/ticker-posts

പുഴുവരിക്കും വേങ്ങര മാർക്കറ്റിൽ ഗുണനിലവാരമുള്ള രോഗങ്ങൾ വിൽക്കപ്പെടും..!

Views


"വേങ്ങര മാർക്കറ്റിൽ വന്നു ഈ വേസ്റ്റുകൾക്ക് മുന്നിൽ മാസ്ക് അഴിച്ചു വച്ചു നിന്നാൽ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല "


പുഴുവരിക്കും വേങ്ങര മാർക്കറ്റിൽ
ഗുണനിലവാരമുള്ള രോഗങ്ങൾ വിൽക്കപ്പെടും..!

വേങ്ങര: പകർച്ചവ്യാധിയുടെ ഊരാകുടുക്കിൽ നിന്നും മോചനം ലഭിക്കാൻ മൈക്ക് കെട്ടി ഒച്ച വെച്ചിട്ട് കാര്യമില്ല. പകർച്ചവ്യാധിയുടെ ഉറവിടം ആദ്യം നശിപ്പിക്കണം.
       ഇന്ന് വേങ്ങര മത്സ്യ-മാംസ മാർക്കറ്റിൻ്റെ അവസ്ഥ അതിദയനീയമാണ്. ദിവസവും നൂറിൽ പരം ജനങ്ങൾ വന്ന് പോകുന്ന ഈ മാർക്കറ്റ് ഇന്ന് മാലിന്യ നിബിഢമായതിനാൽ പുഴുക്കൾ കയ്യേറിയിരിക്കുകയാണ്.പുതിയ മാർക്കെറ്റ് നിലവിൽ വരുമെന്ന വാഗ്ദാനം ജനങ്ങൾക്ക് നൽകിയതിനാലാകണം ഈ മാർക്കറ്റ് അവഗണ നേരിടുന്നത്. ഭക്ഷ്യോപയോഗസാധനങ്ങൾ വിൽക്കപ്പെടുന്ന ഈ മാർക്കറ്റിൽ  പകർച്ചവ്യാധികളും ദാനമായി നൽകുന്നുണ്ടെന്ന് കരുതാം.

പലയിടങ്ങളിലും കോളറ റിപ്പോർട്ട് ചെയ്ത ഈ സാഹചര്യത്തിൽ വൃത്തിഹീനമായ ഈ മാർക്കറ്റിലേക്ക് അധികൃതർ എത്തി നോക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ പുതിയ മാർക്കെന്ന സ്വപ്നം പേറി പുഴുവരിക്കുന്ന ഈ വേങ്ങര മാർക്കറ്റിൽ ഗുണനിലവാരമുള്ള രോഗങ്ങൾ കൂടി വിൽക്കപ്പെടും...!


Post a Comment

0 Comments