Flash News

6/recent/ticker-posts

മലപ്പുറത്ത് പുതിയ വിരുന്നുകാരനായി ഹനുമാൻ കുരങ്ങനെത്തി

Views


മലപ്പുറം: നഗരത്തിൽ കൗതുകമായി മാറുകയാണ് എവിടെ നിന്നോ എത്തിയ ഹനുമാൻ കുരങ്ങ്. ശനിയാഴച മുതൽ മുണ്ടുപറമ്പ്, കോട്ടപ്പടി ഭാഗങ്ങളിലായി കുരങ്ങനെ കണ്ടവരുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം കുരങ്ങുകൾ ജനവാസമേഖലയിലേക്കെത്തുന്നത് പതിവാണെങ്കിലും കേരളത്തിൽ കണ്ടുവരാറില്ല. കേരളത്തിൽ വരണ്ട ഇല പൊഴിയും കാടുകളിലാണ് ഇക്കൂട്ടരുടെ വാസം. സാധാരണ വലിയ ഉപദ്രവകാരികളല്ല. ചിന്നാർ,വയനാട്, ആറളം ഭാഗങ്ങളിലാണ് മൂന്നു ജീവജാതികളായി കാണപ്പെടുന്ന ഹനുമാൻ കുരങ്ങുകളുടെ സജീവ സാന്നിദ്ധ്യമുള്ളത് വയനാട്, മുതുമല ഭാഗങ്ങളിൽ നിന്ന് ചരക്കുലോറികളിൽ കയറി നഗരത്തിലേക്കെത്തിയതാവാനാണ് സാധ്യത.

വീഡിയോ കാണാം👇




    വന്യ ജീവി ഫോട്ടോഗ്രാഫറും ഐ.ടി. ഉദ്യാേഗസ്ഥയുമായ സംഗീത ബാലകൃഷ്ണനാണ് വിരുന്നുകാരൻ കുരങ്ങിന്റെ ചിത്രം പകർത്തി വേങ്ങര പോപ്പുലർ ന്യൂസിന് റിപ്പോർട്ട് തന്നത്

Post a Comment

2 Comments

  1. ഈ വീഡിയോയിൽ ഹനുമാനെയും കണ്ടില്ല കുരങ്ങിനെയും കണ്ടില്ല . അവിടത്തെ ഒരു തൊഴിലാളിയെ കണ്ടു . അദ്ദേഹത്തെയാണോ ഹനുമാൻ കുരങ്ങ് എന്ന് റിപ്പോർട്ടർ ഉദ്ദേശിച്ചത് ?.

    ReplyDelete
  2. വീഡിയോ പ്ലേ ചെയ്താൽ കാണാവുന്നതാണ്

    ReplyDelete