Flash News

6/recent/ticker-posts

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. പിടികൂടിയത് മൂന്ന് കോടിയിലധികം വരുന്ന എംഡിഎംഎ

Views

അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന  311  ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി മൊറയൂർ സ്വദേശി മലപ്പുറം പോലീസിൻ്റെ പിടിയിലായി.മലപ്പുറം പോലീസ് നടത്തിയത് ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ്.വെന്നിയൂർ.കോം. ബാംഗ്ലൂർ ,ഗോവ എന്നിവിടങ്ങളിൽ നിന്നും എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ്  മേധാവി എസ്.സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി  പി.എം പ്രദീപ്,  സി.ഐ. ജോബിതോമസ്  എന്നിവരുടെ നേതൃത്വത്തിൽ  മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ  ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയും തുടർന്ന്  മൊറയൂർ  ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക്  കാറിൽ വരുന്നതായി ലഭിച്ച  വിവരത്തിൻ്റെയടിസ്ഥാനത്തിൽ നടത്തിയ  വാഹന പരിശോധനയിലാണ്  മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി  മേൽമുറി ടൗണിനടുത്ത്  ഹൈവേയിൽ വച്ച്  കാറിൽ ഒളിപ്പിച്ച് കടത്തിയ 311 ഗ്രാം എംഡിഎംഎ യുമായി  മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ്(29) നെ അറസ്റ്റ് ചെയ്തത്.

വെന്നിയൂർ.കോം .ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്നസംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ് . പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മറ്റു വിൽപ്പന ക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈ എസ്പി പി.എം.പ്രദീപ് അറിയിച്ചു .


Post a Comment

0 Comments