Flash News

6/recent/ticker-posts

കോഴിക്കോട് എയർപോർട്ട് പാർക്കിംങ് സമയം:ചെറുതരി ആശ്വാസമായി മൂന്നിൽ നിന്നും ആറു മിനുട്ടാക്കി.

Views
കോഴിക്കോട്: വിമാനത്താവളത്തിലെ പാർക്കിംഗ് സമയപരിധി വിഷയത്തിൽ  താൽക്കാലിക ആവശ്യമായി പിക്കപ്പ് ഡ്രോപ്പ് ലൈൻ ഏരിയയിലെ  സൗജന്യ  സമയം 3 മിനുട്ടിൽ  നിന്നും ആറു മിറ്റുട്ടായി ഉയർത്തി ഉത്തരവ് ആയതിനാൽ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചു. ഇന്ന് അർദ്ധരാത്രി (24/11/2021)  ബുധൻ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

പുതുക്കിയ സമയ പരിധി പൂർണ്ണമായും ആശ്വാസം നൽകുമെന്ന് കരുതുന്നില്ല. അതോറിറ്റി കൊമേഴ്സ്യൽ  ഡിപ്പാർട്ട്മെൻറ് ആവശ്യമായ പുന:ക്രമീകരണം നടത്തി ശാശ്വത പരിഹാരം കാണുമെന്ന് ബന്ധപ്പെട്ടപ്പോൾ എയർപോർട്ട് അതോറിറ്റി ചെയർമാൻ അറിയിച്ചിരുന്നു. 
കരാർ കമ്പനി ജീവനക്കാരുടെ  യാത്രക്കാരുള്ള ഇടപെടലുകൾ മാന്യമായിരിക്കണ മെന്നും ഇക്കാര്യം നിരന്തരം വിലയിരുത്തണമെന്നും യാത്രക്കാർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുക്കണമെന്നും   ഡയറക്ടറോട് ആവശ്യപ്പെട്ടു.


Post a Comment

0 Comments