Flash News

6/recent/ticker-posts

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടനത്തിന് ഇന്ന് (ശനിയാഴ്ച) ജില്ലാ കളക്ടർ നിരോധനമേര്‍പ്പെടുത്തി...!!!

Views
 പമ്പയിലേക്കും  ശബരിമലയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്രയാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിരോധിച്ചത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്ബ ഡാമില്‍ റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് നടപടിയെന്ന് കളക്ടര്‍ വിശദീകരിച്ചു.
ജലനിരപ്പ് കുറയുന്ന മുറയ്‌ക്ക് ഏറ്റവും അടുത്തുതന്നെ വെര്‍ച്വല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാത്രി ഒന്‍പത് മണി മുതലാണ് പമ്ബ ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. പമ്ബാ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.


Post a Comment

0 Comments