Flash News

6/recent/ticker-posts

ഭക്ഷണ സാധനങ്ങൾ തൊണ്ടയിൽ കുടുങ്ങിയാൽ....

Views

ഭക്ഷണ സാധനങ്ങളും മറ്റും തൊണ്ടയിൽ കുടുങ്ങി നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ഭക്ഷണ സാധനങ്ങൾ, കുപ്പിയുടെ മൂടി, നാണയം തുടങ്ങിയവ തൊണ്ടയിൽ കുടുങ്ങിയാൽ ഉടനെ നമുക്ക് എന്ത് ചെയ്യാനാകും...?

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ആദ്യമായി ആ വ്യക്തിക്ക് ധൈര്യം പകരുക. എന്നു വെച്ചാൽ 'നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, പെട്ടെന്ന് രക്ഷപ്പെടുത്താം' തുടങ്ങിയ വാക്കുകളിലൂടെ ധൈര്യം പകരുക.
 മുതിർന്നവർക്കാണ് സംഭവിച്ചതെങ്കിൽ മുകളിലെ ചിത്രത്തിലെ  രീതി നോക്കാം.ആ വ്യക്തിയുടെ കാലുകൾ അകത്തി വെച്ച് പുറകിൽ അയാളുടെ ഇരുകാലിനിടയിലായി  അദ്ദേഹത്തിന് താങ്ങായി നമ്മുടെ ഒരു കാൽ വെക്കുക. ശേഷം നമ്മുടെ ഒരു കൈ അദ്ദേഹത്തിൻ്റെ പൊക്കിളിന് മുകളിലായി ചിത്രത്തിലെ പോലെ മുഷ്ടി ചുരുട്ടി വെക്കുക. പിന്നീട് മറ്റേ കൈ കൊണ്ട് ചുരുട്ടി പിടിച്ച മുഷ്ടിക്ക് മേലെ നിവർത്തി വെച്ച് (ചിത്രത്തിലെ മൂന്നാമത്തെ രീതി) വയറിൽ കൈ നന്നായി താഴ്ത്തുകയും ഉയർത്തുകയും ചെയ്യുക.ഇത് തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്ത് വരാൻ ഇടയാക്കും.


മൂന്ന് വയസ് മുതൽ 7- 8 വയസ് വരെയുള്ള കുട്ടികൾക്കാണെങ്കിൽ ചിത്രത്തിലെ പോലെ കുട്ടിയുടെ പിറകിലായി ഒരു കാൽമുട്ട് തറയിൽ കുത്തി മറ്റെ കാൽമുട്ട് ഉയർത്തിയിരുന്ന് മേൽപറഞ്ഞ പ്രകാരം വയറിൽ അമർത്തിക്കൊടുക്കാം. അതല്ലെങ്കിൽ ഉയർത്തിവെച്ച കാൽമുട്ടിൻ്റെ ഭാഗത്ത് കുട്ടിയുടെ പൊക്കിളിൻ്റെ അൽപം മേൽഭാഗം വരുന്ന വിധം കുട്ടിയെ കമഴ്ത്തി പുറത്ത് കൈപരത്തിപ്പിച്ച് തട്ടിക്കൊടുക്കുക.ഈ രീതിയിലും തൊണ്ടയിലെ വസ്തു പുറത്ത് ചാടാം.

നന്നേ ചെറിയ കുട്ടികളാണെങ്കിൽ ഈ ചിത്രത്തിലെ പോലെ ഒരു കയ്യിൽ തല ഭാഗം അൽപം താഴേക്ക് ചെരിഞ്ഞ രീതിയിൽ കഴുത്തിലൂടെ താടിയെല്ലിലേക്ക് താങ്ങായി പിടിക്കുക. ശേഷം കുട്ടിയുടെ പുറം ഭാഗത്ത് കൈ പരത്തി പിടിച്ച് തട്ടിക്കൊടുക്കുക. ഇങ്ങനെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്ത് വരാൻ സഹായകമാകും.
       ഈ രീതിയിലൊന്നും തൊണ്ടയിലെ വസ്തു പുറത്ത് വന്നില്ലെങ്കിൽ ഉടനെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് അവരെ എത്തിക്കേണ്ടതാണ്.


Post a Comment

0 Comments