Flash News

6/recent/ticker-posts

വിരുന്ന് പോയ തക്കം നോക്കി മമ്പീതി വീട്ടിൽ കവർച്ച; അൻപത് പവനും ഒന്നര ലക്ഷത്തോളം രൂപയും കവർന്നു.

Views
 വേങ്ങര: ഊരകം മമ്പീതി വളളിക്കാടന്‍ സൈനുദ്ദീന്‍റെ വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയും മോഷണം പോയി. കുടുംബം കാരാത്തോട്ടെ ബന്ധുവീട്ടില്‍ പോയ സമയത്താണ് കവര്‍ച്ച. മുന്‍വശത്തെ പ്രധാന വാതിലിന്‍റെ പൂട്ടു തകര്‍ത്താണ് കളളന്‍മാര്‍ അകത്തു കടന്നത്. സൈനുദ്ദീന്‍റെ മുറിയിലെ അലമാരിയിലും വീടിന്‍റെ പല ഭാഗങ്ങളിലുമായി സൂക്ഷിച്ച 50 പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. പണവും അലമാരിയില്‍ നിന്നാണ് നഷ്ടമായത്. 
എന്നാല്‍ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ് അടക്കമുളള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല. വീടിന്‍റെ മുകളിലെ നിയലിലേക്കും കളളന്‍ കടന്നിട്ടില്ലെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് കുടുംബം അപൂര്‍വമായി മാത്രമാണ് പുറത്തു പോവാറുളളത്. കുടുംബാംഗങ്ങളെല്ലാം പുറത്തു  പോവുന്നുവെന്ന് കൃത്യമായി മനസിലാക്കിയാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പൊലീസിന്‍റെ സംശയം. മോഷണത്തിന് പിന്നില്‍ പരിചയമുളളവരുടെ കൈകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.


Post a Comment

0 Comments