Flash News

6/recent/ticker-posts

ഖത്തർ മനുഷ്യാവകാശ കമ്മീഷൻ പുരസ്കാരം കെ എം സി സിക്ക്.

Views
മികച്ച സാമൂഹ്യ സേവനങ്ങൾക്കു ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ നൽകുന്ന സാമൂഹ്യ സംഘടനകൾക്ക് ഉള്ള അവാർഡിന് ഖത്തർ കെ.എം.സി.സി. അർഹമായി.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള മനുഷ്യാവകാശ കമ്മിഷൻ നൽകുന്ന ഈ ബഹുമതിക്ക് കെ എം സി സി യെ അർഹമാക്കിയത് കോവിഡ് കാലത്ത് കെ എം സി സി നടത്തിയ മികച്ച പ്രവർത്തന ങ്ങളാണ്.

ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും  അന്താരാഷ്‌ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബേതര  സമൂഹങ്ങളുടെ തലവന്മാരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് കെ എം സി സി സംസ്ഥാന അദ്ധ്യക്ഷൻ എസ് എ എം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി എന്നിവർ കേണൽ സാലിം സാദ് അൽ ദോസരി (അസി. ഡയറക്ടർ, ഹ്യുമൻ റൈറ്റ്സ് ഡിപ്പാർട്ടമെന്റ്) യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി.

മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി,  മറ്റ് ഉന്നത ഉദ്യോഗ സ്ഥർ , ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷൻ ഓഫീസർ  ഫൈസൽ ഹുദവി ഇന്ത്യൻ കൾച്ചറൽ സെന്റർ , ഇന്ത്യൻ ബെനി വലന്റ് ഫോറം പ്രസിഡണ്ടുമാർ  സന്നിഹിതരായിരുന്നു.


Post a Comment

0 Comments