Flash News

6/recent/ticker-posts

മാപ്പാക്കണമെന്ന്​ ഷംസീര്‍; 'എം.ബി.ബി.എസ്​ പഠിച്ചയാള്‍ എം.ബി.ബി.എസ്​ ചികിത്സ മാത്രം നല്‍കിയാല്‍ മതിയെന്ന പരാമര്‍ശത്തില്‍ ഖേദം'

Views

കണ്ണൂര്‍: എം.ബി.ബി.എസ്​ പഠിച്ചയാള്‍ എം.ബി.ബി.എസ്​ ചികിത്സ മാത്രം നല്‍കിയാല്‍ മതിയെന്ന നിയമസഭയിലെ പരാമര്‍ശത്തില്‍ മാപ്പ്​ പറഞ്ഞ്​ എ.എന്‍.ഷംസീര്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ്​ എം.എല്‍.എ ഡോക്​ടര്‍മാര്‍ക്കെതിരെ ഇത്തരം പരമാര്‍ശം നടത്തിയത്​. ഇതിനെതിരെ ഡോക്​ടര്‍മാരില്‍ നിന്നും ഐ.എം.എ ഭാരവാഹികളില്‍ നിന്നുമടക്കം വിമര്‍ശനം ശക്​തമായതിനെ തുടര്‍ന്നാണ്​ സംഭവത്തില്‍ മാപ്പ്​ പറഞ്ഞുള്ള എം.എല്‍.എയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്​.

'ഹോസ്പിറ്റലിനകത്ത് എം.ബി.ബി.എസ് എന്ന പേര് വച്ചുകൊണ്ട് അവര്‍ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു. അയാള്‍ ഒബ്‌സ്ട്രടിക്‌സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. അങ്ങനെയുള്ള കള്ള നാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണം....' തുടങ്ങിയ പരാമര്‍ശങ്ങളാണ്​ ഷംസീര്‍ നടത്തിയത്​.

എന്നാല്‍, താന്‍ മനസില്‍ കരുതാത്ത കാര്യമാണ് നാവില്‍ നിന്ന്​ പുറത്തുവന്നതെന്നും എം.ബി.ബി.എസ്​ ഡോക്​ടര്‍മാക്ക്​ അതുമൂലം ഉണ്ടായ ഉണ്ടാക്കിയ വേദനയില്‍ ഞാന്‍ മാപ്പു പറയുന്നുവെന്നും എം.എല്‍.എയുടെ വീഡിയോ സ​ന്ദേശത്തില്‍ സൂചിപ്പിക്കുന്നു. തന്‍റെ തെറ്റ്​ തിരിച്ചറിഞ്ഞു.

അപ്പോള്‍ തന്നെ തന്‍റെ പരാമര്‍ശം നിയമസഭാ രേഖയില്‍ നിന്ന്​ തിരുത്താന്‍ അധികൃതര്‍ക്ക്​ കത്ത്​ നല്‍കി. എം.ബി.ബി.എസ്​ നേടിയ ചിലര്‍ കേരളത്തില്‍ ചില ഒറ്റപ്പെട ഇടങ്ങളില്‍ പി.ജി ഉണ്ട്​ എന്ന രീതിയില്‍ പ്രാക്​ടീസ്​ ചെയ്യുന്നുണ്ട്​. അതുമായി ബന്ധപ്പെട്ട്​ ചില കേസുകളും രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​. ഈ ഒരു പശ്​ചാത്തലത്തില്‍ ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കണമെന്നാണ്​ താന്‍ ഉദ്ദേശിച്ചത്​. എന്നാല്‍, അവതരിപ്പിച്ചപ്പോള്‍ നാക്കുപിഴ സംഭവിച്ചു -എം.എല്‍.എ പറഞ്ഞു.


Post a Comment

0 Comments