Flash News

6/recent/ticker-posts

സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവരെ മാത്രമേ കൊണ്ട് പോകൂ എന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌

Views
റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് മുഴുവൻ ആളുകൾക്കും നേരിട്ട് ചില നിബന്ധനകളോടെ അനുവദിച്ച പ്രവേശനം ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും നേരിട്ട് ക്വാറന്റീൻ വ്യവസ്ഥയിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

ഡിസംബർ 1 നു പുലർച്ചെ 1 മണി മുതലാണ് ഇന്ത്യയടക്കം 6 രാജ്യങ്ങളിൽ നിന്ന് 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വ്യവസ്ഥയോടെ സഊദിയിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുക. ഇതോടെ, ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് പോകണമെങ്കിൽ 14 ദിവസം മറ്റേതെങ്കിലും രാജ്യങ്ങളിൽ കഴിയണമെന്ന നിബന്ധന ഇനി ആവശ്യമില്ല.

അതേ സമയം, സഊദിയിൽ നിന്നും ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ഡിസംബർ നാല് മുതൽ മൂന്ന് ദിവസ ക്വാറന്റൈനും വാക്സിൻ തീരെ എടുക്കാത്തവർക്കും ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്കും സഊദിയിൽ 5 ദിവസ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും നിർബന്ധമാണ്. എന്നാൽ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പാക്കേജ് സംബന്ധമായി ഇത്‌ വരെ വ്യക്തത വന്നിട്ടില്ല. നിലവിൽ സഊദി എയർലൈൻസ് പാക്കേജ് മാത്രമാണ് പരസ്യമാക്കിയിട്ടുള്ളത്. മറ്റു എയർലൈൻസുകളിൽ നിലവിൽ പാക്കേജ് ലഭ്യമായിട്ടില്ല. ഇത്‌ സംബന്ധമായി തങ്ങൾക്ക് ഉന്നതങ്ങളിൽ നിന്ന് നിലവിൽ തീരുമാനങ്ങൾ വന്നിട്ടില്ലെന്നും സഊദിയിൽ നിന്ന് രണ്ട് രണ്ട് ഡോസ് എടുത്ത യാത്രക്കാരെ മാത്രമേ സഊദിയിലേക്ക് ബോർഡിങ്‌ നൽകുകയുള്ളൂവെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് കസ്റ്റമർ കെയർ അറിയിച്ചു. ഡിസംബർ തുടക്കത്തിൽ സഊദിയിലേക്കുള്ള എക്സ്പ്രസ്സ്‌ ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. എന്നാൽ, നേരത്തെയുള്ള തീരുമാന പ്രകാരമുള്ള, സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ കൊണ്ട് പോകുകയുള്ളൂവെന്നാണ് എക്സ്പ്രസ്സ്‌ അറിയിച്ചത്.

സഊദിയിലേക്ക് ഇപ്പോൾ നേരിട്ട് സർവ്വീസ് നടത്തുന്ന സഊദി എയർലൈൻസ്, ഇൻഡിഗോ തുടങ്ങിയ വിമാനസർവ്വീസുകളും റെഗുലർ സർവ്വീസ് അല്ല ഇപ്പോൾ നടത്തുന്നത് എന്നതിനാൽ സാധാരണ ട്രാവൽസുകൾക്കും ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇത്‌ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏജൻസികൾ ചാർട്ട് ചെയ്യുന്ന സർവ്വീസുകൾ ആണെന്നതിലാണ് ഈ പ്രതിസന്ധി. വരും ദിവസങ്ങളിൽ ഇത്‌ സംബന്ധമായി കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നേരത്തെ ഉണ്ടായിരുന്നത് പോലെ വിമാന ടിക്കറ്റ് പി എൻ ആർ നൽകി ക്വാറന്റൈൻ പാക്കേജ് നൽകുന്ന സർവ്വീസ് കേന്ദ്രങ്ങളിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് എടുത്ത ശേഷം യാത്ര ചെയ്യാൻ കഴിയുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സഊദിയിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ വരും ദിവസങ്ങളിൽ ഇത്‌ സംബന്ധിച്ച് വ്യക്തത വരുത്തിയേക്കും.

അതേ സമയം നിലവിൽ ദുബൈയിലും മറ്റും 14 ദിവസം കഴിയുന്ന പ്രവാസികൾ 14 ദിവസത്തെ ദുബൈ താമസത്തിനു ശേഷം ഇനി സഊദിയിലേക്ക് പ്രവേശിക്കുന്ന സമയം 5 ദിവസം സൗദിയിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ട് പോകുന്നവർക്കാണു സഊദിയിലെ ക്വാറന്റീൻ എന്നതിനാൽ ഇത്തരക്കാർക് ഇത്‌ ബാധകമാകില്ല എന്നാണ് ട്രാവൽ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നത്.


Post a Comment

0 Comments