Flash News

6/recent/ticker-posts

ജില്ലയുടെ വിവിധ കോണുകളിൽ മൂന്നക്കലോട്ടറി മാഫിയ വീണ്ടും പിടിമുറുക്കുന്നു.

Views

മലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ കോണുകളിൽ മൂന്നക്കലോട്ടറി മാഫിയ പിടിമുറുക്കുന്നു.മൂന്നക്ക നമ്പര്‍ ലോട്ടറിയും സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തിയുള്ള തട്ടിപ്പും ജില്ലയില്‍ വ്യാപകമായി അരങ്ങേറുകയാണ്. കൂലിവേല ചെയത് ജീവിക്കുന്നവർ പലരും ഇന്ന് ഈ മാഫിയയുടെ കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.പെട്ടെന്ന് പണം സമ്പാതിക്കാമെന്ന മോഹന വാഗ്ദാനങ്ങൾക്ക് മുമ്പിൽ പാവപ്പെട്ടവർ എല്ലാം സമർപ്പിക്കപ്പെടുകയാണ്.  
           വേങ്ങര,കോട്ടക്കൽ, കുന്നുംപുറം, വെന്നിയൂർ, പൂക്കിപ്പറമ്പ്,  കൊളപ്പുറം ,കക്കാട്, ചെമ്മാട്, തിരൂരങ്ങാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ലോട്ടറി ഏജന്‍സികളാണ് ഇവ നിയന്ത്രിക്കുന്നതെന്നാണ് സൂചന ലഭിച്ചത്. രാമനാട്ടുകര പ്രവർത്തിക്കുന്ന പ്രമുഖ ഏജന്‍സിയാണ് ഇതിനു പിന്നില്‍ പ്രവർത്തിക്കുന്നതെന്നും നന്നമ്പ്ര ചെറുമുക്ക് സ്വദേശിയാണ്  നിയന്ത്രിക്കുന്നതെന്നു മാണ് അറിയാൻ കഴിഞ്ഞത്. അടുത്തിടെ പൊലീസ് നടപടി ശക്തമാക്കുകയും നിരവധി കേസ് എടുക്കുകയും ചെയ്തെങ്കിലും മൊബൈല്‍ ഫോണ്‍ വഴിയുള്ള ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് ശക്തമായി. ദിവസവും ലക്ഷക്കണക്കിനു രൂപയാണ് ഇതിലൂടെ സമാഹരിക്കുന്നത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കം ഒത്തുവന്നാല്‍ തുക നല്‍കിയാണ് ചൂതാട്ടം. ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതിവാങ്ങും. 10 രൂപയ്ക്കാണ് മൂന്നക്കം എഴുതിവാങ്ങിയതെങ്കില്‍ 5000 രൂപ സമ്മാനം ലഭിക്കും. 20 രൂപയാണെങ്കില്‍ 10000 രൂപ.ഇതുവഴി ലക്ഷക്കണക്കിനുരൂപ സമാഹരിക്കുന്ന വന്‍കിടക്കാര്‍ ജില്ലയുടെ പലഭാഗത്തുമുണ്ട്. ദിവസങ്ങൾക്ക് മുന്നേ 
വേങ്ങര മൂന്നക്കലോട്ടറി നടത്തുന്ന സംഘത്തെ  DANSAF ടീമും വേങ്ങര പോലീസും പിടികൂടി അറസ്റ്റ് ചെയ്തു. ഏഴുപേരടങ്ങിയ സംഘം കഴിഞ്ഞ കുറെ നാളുകളായി വേങ്ങരയിലും പരിസര പ്രദേശങ്ങളിലും നിരോധിത മൂന്നക്ക ലോട്ടറി വിൽപ്പന നടത്തി വരികയായിരുന്നു. 
സംഘത്തിന്റെ കയ്യിൽ നിന്നും  മൊബൈൽ ഫോണിൽ മൂന്നക്കലോട്ടറി നടത്തുന്നതിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ  നിന്ന് അര ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെച്ചെടുത്തിട്ടുണ്ട്. മൂന്നക്ക നമ്പർ പേപ്പറിൽ എഴുതികൊടുത്താണ് ഈ ലോട്ടറി നടത്തുന്നത്.ഈ തട്ടിപ്പ് വീരൻമാരുടെ പൊലിപ്പിച്ച വാക്കുകൾ കേട്ട് ആളുകൾ ഈ ലോട്ടറിക്ക്  അടിമപ്പെട്ടു പോകുകയാണ്.ഇതിനോടുള്ള ഭ്രമം കാരണം  കടം വാങ്ങി പോലും കാശ് കളയുന്നവരുടെ എണ്ണം കുറവല്ല. വാട്സാപ്പിലൂടെയും നമ്പർ അയച്ച് ഇതിൽ ചൂതാടുന്നവരുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നിരവധി വാട്സാപ്പ് കൂട്ടായ്മകൾ തന്നെ വേങ്ങരയിൽ ഉണ്ടത്രേ.
പൊലീസ് പരിശോധന ശക്തമാക്കിയതോടെ മൊബൈല്‍ ഫോണ്‍ വഴി മെസേജ് അയച്ചാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്.മൊബൈൽ ഫോൺ വഴിയുള്ള കരുനീക്കങ്ങളായതിനാൽ തന്നെ പോലീസിനെ കണ്ണ് വെട്ടിച്ച് വിലസുകയാണ്.
  തിരൂരങ്ങാടി താഴെചിന കേന്ദ്രീകരിച്ചും ഇപോൾ 11 വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്.
      ഇതിന്റെ മറവിൽ അക്രമങ്ങൾ വർദ്ധിക്കുന്നു.  മൂന്നക്കലോട്ടറി എഴുതി സമ്മാനമടിച്ചാൽ ചെറിയ സംഖ്യയാണെങ്കിൽ നൽകുകയും വൻ തുകയടിച്ചാൽ വീട്ടിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നതായാണ് അറിയാൻ കഴിഞ്ഞത്. ഭീഷണിക്ക് വഴങ്ങാത്തവരെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായും ആക്ഷേപമുണ്ട്.
       ഇത്തരത്തിൽ പലസംഭവങ്ങൾ അരങ്ങേറിയിട്ടും മാഫിയയെ ഭയന്നും അപമാനം സഹിക്കാൻ കഴിയാത്തതിനാലും പോലീസിൽ പരാതിപ്പെടാൻ മടിക്കുകയാണ്. നേരത്തെ ചെമ്മാട്, തിരൂരങ്ങാടി, വെന്നിയൂർ കേന്ദ്രീകരിച്ച് മൂന്നക്ക നമ്പർ ലോട്ടറി വിൽപന സജീവമായിരുന്നു.
       ഈ അടുത്തിടെയായി സ്ഥലം മാറിപ്പോയ എസ്.ഐ ചുരുങ്ങിയ സമയത്തിനകം ഒരു ഡസനിലേറെ കേസുകൾ പിടിക്കുകയും പ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹം സ്ഥലം മാറി പോയതോടെ ലോട്ടറി മാഫിയ വീണ്ടും സജീവമാക്കുകയുമായിരുന്നു.
         ഈ മാഫിയകളെ ഉൻമൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാഫിയ മൂലം സമ്പാദ്യം നഷ്ടപ്പെട്ട് അപമാനവും ഭീതിയും സഹിക്കാനാകാതെ ജീവനൊടുക്കുന്ന കഥകൾ ജനിക്കും മുമ്പേ നിയമ പാലകരേ ഉണരുക....!


Post a Comment

0 Comments