Flash News

6/recent/ticker-posts

ഫ്ലവേഴ്സ് ഫിഷ് കുഴക്കട്ട

Views

ഫ്ലവേഴ്സ് ഫിഷ് കുഴക്കട്ട

ചേരുവകൾ:-
1. ബസുമതി റൈസ്  -1 കപ്പ്
2. പത്തിരിപ്പൊടി -1. 5കപ്പ്
3.തേങ്ങ -3tbsp
4.പെരിഞ്ചീരകം -1tsp.
5. കറിവേപ്പില ഒരു തണ്ട്
6. കൊച്ചുള്ളി -3,4
7. സവാള - 2
8.കറിവേപ്പില-1 തണ്ട്
9. പച്ചമുളക് -1
10. തക്കാളി  -1/2
11. വെളുത്തുള്ളി  -3 അല്ലി
12. മല്ലിയില -2tbsp.
13. പെരുംജീരകം-1/2sp.
14. മഞ്ഞൾപൊടി-1/2sp.
15. മുളകുപൊടി-1tsp.
16. വെളിച്ചെണ്ണ-2sp.
17. ഫിഷ്- 200gm.
18. ഉപ്പ് , തിളച്ച വെള്ളം ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം:-
ബസുമതി റൈസ് മൂന്നു മണിക്കൂർ നേരം വെള്ളത്തിൽ കൊതിരാൻ ഇട്ടുവയ്ക്കുക .ശേഷം  വെള്ളം വാരാൻ വേണ്ടി  വെക്കുക.മൂന്നു മുതൽ ആറുവരെയുള്ള ചേരുവകൾ ചതച്ച് ശേഷം അരിപ്പൊടിയിൽ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. എല്ലാംകൂടി ഉപ്പ് ചേർത്ത തിളച്ച വെള്ളത്തിൽ നല്ലപോലെ  കുഴച്ച് മാറ്റിവയ്ക്കുക.
ഫിഷ് ഫില്ലിംഗ്  ഉണ്ടാക്കുന്ന വിധം :-
7 മുതൽ 17 വരെയുള്ള ചേരുവകൾ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത്  നല്ലപോലെ യോജിപ്പിച്ച ശേഷം  10 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക. കുഴച്ചുവെച്ച മാവ് ബോൾ രൂപത്തിൽ ഉരുട്ടി വയ്ക്കുക. കയ്യിൽ കുറച്ച് ഓയിൽ പുരട്ടി ഓരോ ബോളും  കൈയിൽ വെച്ച് പരത്തി ശേഷം ഒരു ടേബിൾ സ്പൂൺ ഫിഷിനെ കൂട്ട്  നടുക്ക് വെച്ച് വീണ്ടും ബോൾ ഓൾ രൂപത്തിൽ ഉരുട്ടിയെടുക്കുക. ഊറ്റി വെച്ച ബസുമതി റൈസ്  ഓരോ ബോളിലും നന്നായി  പിടിപ്പിക്കുക. ശേഷം ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക . നല്ല ഭംഗിയിലും ടേസ്റ്റി യുമായ കുഴക്കട്ട റെഡിയായി.@s


Post a Comment

0 Comments