Flash News

6/recent/ticker-posts

എയര്‍ ഇന്ത്യയിലെ പരിഷ്​കാരങ്ങള്‍ക്ക്​ തുടക്കം എയര്‍ ഏഷ്യയെ എയര്‍ ഇന്ത്യ എക്​സ്​പ്രസില്‍ ലയിപ്പിക്കാനൊരുങ്ങി ടാറ്റ

Views


ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയുടെ ബജറ്റ്​ എയര്‍ലൈനായ എയര്‍ ഇന്ത്യ എക്​സ്​പ്രസില്‍ എയര്‍ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങള്‍ക്ക്​ തുടക്കമിട്ട്​ കമ്ബനി. നടത്തിപ്പ്​ ചെലവ്​ കുറക്കാന്‍ ലക്ഷ്യമിട്ടാണ്​ ടാറ്റയുടെ നീക്കം. എയര്‍ ഏഷ്യ ഇന്ത്യയിലെ 84 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമാണ്​. ഇതിനൊപ്പം വിസ്​താരയുടേയും എയര്‍ ഇന്ത്യയു​ടേയും ഷെഡ്യുളുകള്‍ ക്രമീകരിക്കുന്നത്​ സംബന്ധിച്ച്‌​ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചര്‍ച്ച തുടങ്ങിയതായും ടാറ്റ അറിയിച്ചു.

വിസ്​താരയില്‍ 51 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ കൈയിലാണ്​. എയര്‍ ഏഷ്യയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കുന്നതാണ്​ ടാറ്റയെ സംബന്ധിച്ചടുത്തോളം ഏറ്റവും ആദായകരമായ തീരുമാനമെന്ന്​ വിദഗ്​ധര്‍ പറയുന്നു. ഇത്​ ഒറ്റ എയര്‍ലൈന്‍ സ്ഥാപിക്കുന്നതിന്​ ടാറ്റയെ സഹായിക്കുമെന്നും വിദഗ്​ധര്‍ അഭിപ്രായപ്പെടുന്നു. ഇരു കമ്ബനികളേയും ലയിപ്പിക്കുന്നത്​ സംബന്ധിച്ച്‌​ ടാറ്റ സണ്‍സ്​ നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്​. ജീവനക്കാരുടെ സംയോജനം, എയര്‍ക്രാഫ്​റ്റ്​ ക്വാളിറ്റി, സുരക്ഷാ പരിശോധന തുടങ്ങിയവയെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍.



Post a Comment

0 Comments