Flash News

6/recent/ticker-posts

സ​ര്‍​വ​കാ​ല റെ​ക്കോ​ഡു​ക​ള്‍ ഭേ​ദി​ച്ച്‌ ​തു​ലാ​വ​ര്‍​ഷം തു​ട​രു​ന്നു.

Views

 തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​കാ​ല റെ​ക്കോ​ഡു​ക​ള്‍ ഭേ​ദി​ച്ച്‌ കേ​ര​ള​ത്തി​ല്‍ തു​ലാ​വ​ര്‍​ഷം തു​ട​രു​ന്നു.
ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​വം​ബ​ര്‍ 15 വ​രെ കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 833.8 മി.​മീ​റ്റ​ര്‍ മ​ഴ. ഇ​തോ​ടെ 2010 ല്‍ ​ല​ഭി​ച്ച 822.9 മി.​മീ​റ്റ​ര്‍ മ​ഴ​യാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 407.2 മി.​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്താ​ണ് 105 ശ​ത​മാ​ന​ത്തോ​ളം മ​ഴ ല​ഭി​ച്ചത്.

ഡി​സം​ബ​ര്‍ 31 ന് ​അ​വ​സാ​നി​ക്കു​ന്ന (92 ദി​വ​സം) തു​ലാ​വ​ര്‍​ഷം 45 ദി​വ​സം കൊ​ണ്ട്​ സ​ര്‍​വ​കാ​ല റെ​ക്കോ​ഡ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിെന്‍റ 121 വ​ര്‍​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം തു​ലാ​മ​ഴ 800 മി.​മീ​റ്റ​ര്‍ കൂ​ടു​ത​ല്‍ കിട്ടിയത് ഇ​തി​നു മു​മ്ബ്​ ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് 2010, 1977 (809.1 മി.​മീ​റ്റ​ര്‍). പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ചത്. ന​വം​ബ​ര്‍ 15 വ​രെ 490.4 മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് പെ​യ്തി​റ​ങ്ങി​യ​ത് 1441.5 മി.​മീ​റ്റ​റാ​ണ് (194 ശ​ത​മാ​നം).


Post a Comment

0 Comments