Flash News

6/recent/ticker-posts

എല്ലാ മതങ്ങളും ഒന്ന്, വെള്ളിയാഴ്‌ചാ പ്രാര്‍ത്ഥനകള്‍ക്കായി മുസ്ലീങ്ങള്‍ക്ക് ഗുരുദ്വാരകളില്‍ ഇടം നല്‍കി സിഖുകാർ

Views
ന്യൂഡല്‍ഹി: വെള്ളിയാഴ്ചാ പ്രാര്‍ത്ഥനകള്‍ക്കായി മുസ്ലീങ്ങള്‍ക്ക് ഗുരുദ്വാരകളില്‍ ഇടം നല്‍കി ഗുരുഗ്രാമിലെ സിഖുകാര്‍.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി മുസ്ലിങ്ങള്‍ക്ക് തന്റെ സ്ഥലം നല്‍കാന്‍ സമ്മതമറിയിച്ച്‌ ഹിന്ദു മതത്തില്‍പ്പെട്ട ഒരാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിഖ് സമൂഹവും മറ്റ് മതത്തില്‍പ്പെട്ടവരെ സ്വാഗതം ചെയ്തിരിക്കുന്നത്.

എല്ലാ സമുദായങ്ങള്‍ക്കും ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥന നടത്താമെന്ന് ഗുരുദ്വാര ഗുരു സിംഗ് സഭ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സന്ധു പറഞ്ഞു. സഭയുടെ അഞ്ച് ഗുരുദ്വാര പരിസരത്ത് ഒരു സമയം ഏകദേശം 2,000 മുതല്‍ 2,500 വരെ ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

'സ്ഥലം കുറവായതുമൂലം മുസ്ലീം സമൂഹം പ്രശ്‌നങ്ങള്‍ നേരിടുന്നു. അതിനാല്‍ അവര്‍ക്ക് വെള്ളിയാഴ്ചാ പ്രാര്‍ത്ഥകള്‍ക്കായി ഞങ്ങളുടെ അഞ്ച് ഗുരുദ്വാരകളുടെ പരിസരം ഉപയോഗിക്കാം. എല്ലാ മതങ്ങളും ഒന്നാണ്, ഞങ്ങള്‍ക്ക് മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസമുണ്ട്.'- ഷെര്‍ദില്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി ചില സംഘടനകള്‍ മുസ്ലീം സമുദായത്തിന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 29 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചതിന് 35 പ്രതിഷേധക്കാരെ ജനങ്ങള്‍ തടഞ്ഞുവച്ചിരുന്നു. ഇതിനുപിന്നാലെ മുസ്ലീം സമുദായ പ്രതിനിധികള്‍ സെക്ടര്‍ 12 സൈറ്റില്‍ നിന്ന് താമസം മാറാന്‍ സമ്മതിച്ചിരുന്നു. അവര്‍ക്ക് ബദല്‍ സ്ഥലം നല്‍കാനും വഖഫ് ബോര്‍ഡ് സ്വത്തുക്കളില്‍ നിന്നുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഷെര്‍ദില്‍ സിംഗ് സന്ധു പറഞ്ഞു


Post a Comment

0 Comments