Flash News

6/recent/ticker-posts

തക്കാളിയ്ക്ക് പെട്രോളിനേക്കാൾ വിലക്കയറ്റം ആണല്ലോ തക്കാളിയെ മാറ്റി നിറുത്തി വെണ്ടയ്ക്ക കൊണ്ടു രുചികരമായ ഒരു പുളിങ്കറി ഉണ്ടാക്കി നോക്കിയാലോ...??

Views

ഒരു പുളിങ്കറി ഉണ്ടാക്കി നോക്കിയാലോ..??


വെണ്ടയ്ക്ക... 5  എണ്ണം 
സവാള.... 1
വെളുത്തുള്ളി 3 അല്ലി
തൈര് പുളിയുള്ളത്....2...3 സ്പൂൺ
പച്ചമുളക്...2
സാമ്പാർ പൊടി..... 3sp
ഉലുവപ്പൊടി...1/4sp
ജീരകപ്പൊടി... ഒരു നുള്ള്
കുരുമുളകുപൊടി 1/2sp
വെളിച്ചെണ്ണ, കടുക്,ഉലുവ, മുളക്, കറിവേപ്പില, മല്ലിയില ,ശർക്കരപ്പൊടി ..ഒരു നുള്ള്
     വെണ്ടയ്ക്ക കഷണങ്ങളിൽ തൈരും ഉപ്പും
പുരട്ടി വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ2sp എണ്ണയൊഴിച്ച് ചൂടാക്കുക മുളക്, കടുക് ,ഉലുവ പൊട്ടിച്ചു കറിവേപ്പില ഇടുക.
വെണ്ടയ്ക്ക കഷണങ്ങൾ ചേർത്ത് വഴറ്റുക
ജലാംശം വറ്റുമ്പോൾ സവാള, വെളുത്തുള്ളി
പച്ചമുളക് അരിഞ്ഞത് ചേർക്കുക. ചെറു തീയിൽ അടച്ചു വയ്ക്കുക.ഇടയ്ക്ക് ഇളക്കി
കൊടുക്കാം. പൊടികൾ ചേർത്ത് നന്നായി
ഇളക്കി നികക്കെ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഉപ്പ് ക്രമീകരിച്ച്  ശർക്കരപ്പൊടി ചേർത്ത് മല്ലിയില തൂവി ഇറക്കാം.

 


Post a Comment

0 Comments