Flash News

6/recent/ticker-posts

ഈ മെസ്സേജ് കണ്ടാൽ ഉടനെ ഡിലീറ്റ് ചെയ്യണം!! കേരള പോലീസ് ജാഗ്രത അറിയിപ്പ്.. കൂടുതൽ അറിയൂ..

Views

ഈ മെസ്സേജ് കണ്ടാൽ ഉടനെ ഡിലീറ്റ് ചെയ്യണം!! കേരള പോലീസ് ജാഗ്രത അറിയിപ്പ്.. കൂടുതൽ അറിയൂ..



കേരള പോലീസിന്റെ ഭാഗത്തുനിന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകളാണ് എല്ലാവരും തന്നെ പല രീതിയിലുള്ള മെസേജുകളാണ് വാട്സ്ആപ്പിൽ നിന്നും ലഭ്യമാകുന്നത്.

വാട്സാപ്പിൽ വരുന്ന ചില ജോബ് ഓഫർ ആയി ബന്ധപ്പെട്ട മെസേജുകൾ വരുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. ജോബ് ഓഫറുകളുമായി ബന്ധപ്പെട്ട മെസ്സേജുകൾ ആണ് വാട്സാപ്പിലൂടെ ലഭ്യമാകുന്നത്.


 
ജോബ് ഓഫറുമായി മെസ്സേജുകൾ വാട്സ്ആപ്പിലേക്ക് വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഇത്തരം മെസ്സേജുകൾ അവഗണിക്കണം എന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മെസ്സേജുകൾക്ക് ഒപ്പം തന്നെ ഒരു ലിങ്കും നൽകിയിട്ടുണ്ടാകും.
ആധികാരികത ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പാടുകയുള്ളൂ എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിൽ എന്റർ ചെയ്യുകയാണെങ്കിൽ തട്ടിപ്പ് സംഘത്തിന് വാട്സ്ആപ്പ് ലോഗൗട്ട് ചെയ്യാൻ സാധിക്കുകയും നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കും. ബാങ്കിൽ ഉള്ള പണം നഷ്ടപ്പെടുന്നതിന് കാരണമാകും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താനും തുടർന്ന് തട്ടിപ്പുകൾ നടത്തുവാനും ഇത്തരം തട്ടിപ്പു സംഘങ്ങൾക്ക് ഈ ഒരു മെസ്സേജിലൂടെ സാധിക്കുമെന്നാണ് കേരള പോലീസ് അറിയിച്ചിരിക്കുന്നത്. വ്യക്തമല്ലാത്ത കമ്പനികളുടെയോ മറ്റു ലിങ്കുകൾ ആണ് വരുന്നതെങ്കിൽ ഇത്തരം മെസ്സേജുകൾ ഒഴിവാക്കുക. മെസ്സേജ് എന്ന കോൺടാക്ട് ബ്ലോക്ക് ചെയ്തു വയ്ക്കുക.

തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട് മെസ്സേജുകൾ ആണ് എന്ന് നിങ്ങൾക്ക് ഉറപ്പു വരുകയാണെങ്കിൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പരാതി നൽകുക. കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ ഒരു വാർത്ത ഇപ്പോൾ അറിയിച്ചിരിക്കുന്നത്.


 
പല ആളുകളും ഈ ഒരു സമയത്ത് വീട്ടിൽ ഇരിക്കുന്നത് കൊണ്ട് തന്നെ മിക്ക സമയത്തും വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ആണ് സമയം ചെലവഴിക്കുന്നത്. ഇതുകൊണ്ടു ഈ രീതിയിൽ വരുന്ന മെസ്സേജുകളിൽ വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതാണ്.
വെറും അര മണിക്കൂർ ജോലി ചെയ്താൽ 3000 രൂപ വരെ ലഭ്യമാകും എന്ന രീതിയിൽ ആകർഷണീയമായ തരത്തിലായിരിക്കും ഇത്തരം മെസ്സേജുകൾ എത്തുക. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ ആരും തന്നെ ചെന്ന് വീഴാതിരിക്കാൻ ശ്രദ്ധിക്കുക.


Post a Comment

0 Comments