Flash News

6/recent/ticker-posts

താലികെട്ടിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വരൻ; പിന്മാറിയ കാരണം കേട്ടതോടെ കല്യാണപന്തലിൽ കയ്യാങ്കളി; പോലീസ് ഇടപെട്ടു.

Views

തിരുവനന്തപുരം : താലികെട്ടിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്നും പിന്മാറി വരൻ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിന് പിന്നാലെ വരന്റെയും വധുവിന്റെ ബന്ധുക്കൾ തമ്മിൽ കയ്യാങ്കളി നടന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു വർഷം മുൻപായിരുന്നു വെഞ്ഞാറമൂട് സ്വദേശിയായ വധുവിന്റെയും നിയമപാലകനായ വരന്റെയും വിവാഹ നിശ്ചയം നടന്നത്. കൊറോണ ഭീതി ഒഴിഞ്ഞതിന് പിന്നാലെയാണ് വിവാഹം നടത്താനാണ് തീരുമാനിച്ചത്. വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് രാവിലെ ഓഡിറ്റോറിയത്തിലെത്തിയ വരൻ വിവാഹത്തിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്ന് യുവാവ് വെളിപ്പെടുത്തി.

ഇതോടെ രണ്ട് വീട്ടുകാരും തമ്മിൽ കയ്യാങ്കളിയായി. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ നിരവധി പേർ സ്ഥലം വിട്ടു. തുടർന്ന് പോലീസാണ് വധുവിന്റെയും വരന്റെയും രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തത്. നഷ്ടങ്ങൾ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയിലാണ് ഇരകൂട്ടരും പിരിഞ്ഞത്.


Post a Comment

0 Comments