Flash News

6/recent/ticker-posts

അസ്സൽ മലയാളി ഫോൺ ഇൻ പ്രോഗ്രാം വിജയികളെയും അവതാരികയെയും ആദരിച്ചു.

Views

വേങ്ങര: കേരളപ്പിറവിയോടനു ബന്ധിച്ച് ഒക്ടോബർ 31നും നവംബർ 1 നും പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച 'അസ്സൽ മലയാളി ഫോൺ ഇൻ പ്രോഗ്രാം' വിജയികളെയും അവതാരികയെയും മൊമെൻ്റാേ നൽകി ആദരിച്ചു.

       വേങ്ങര സിയാന ഗോൾഡ് & ഡയമണ്ട്സിൽ നടന്ന ചടങ്ങ് കേരള ഫോറസ്റ്റ് റെസ്ക്യൂ ടീം അംഗവും ആർകിടെക്ചറുമായ സവാദ് എൻ.എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സിയാന ഗോൾഡ് & ഡയമണ്ട്സ് ഡയറക്ടർ ഓടക്കൽ ഇണ്ണീൻ എന്നവർ വിജയികൾക്ക് ഉപഹാരം സമർപ്പിക്കുകയും  അവതാരികയെ സിയാന പാർട്ട്ണർ ഷാഹുൽ ഹമീദ് ആദരിക്കുകയും ചെയ്തു.


      രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രോഗ്രാമിൽ സ്കൂൾ - പ്ലസ് ടു -കോളേജ് അധ്യാപികമാരും  മദ്രസാധ്യാപകരും ഉൾപ്പെടെ 53 പേരാണ് മത്സരിച്ചത്. ഇരിങ്ങല്ലൂർ - കുറ്റിത്തറ എ എം യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പാലാണി  കരിമ്പടത്തിൽ ദാരിയ സിദ്ധീഖ് എ.പിയായിരുന്നു അവതാരിക. ഓരോരുത്തരോടും അഞ്ചു മിനുറ്റ് സംസാരിക്കുകയും ഇതിൽ മത്സരാർത്ഥി ഇംഗ്ലീഷ് വാക്കുകൾ ഉച്ചരിക്കാൻ പാടില്ലെന്നുമാണ് മത്സര നിയമം. ഇതിൽ ഇംഗ്ലീഷ് ഉച്ചരിക്കാത്ത രണ്ട് വ്യക്തികളെ കണ്ടെത്തുകയും ചോദ്യങ്ങൾക്ക് നേർമറുപടി നൽകാൻ സാധിച്ച ശമീർ അലി വലിയോറയെ ഒന്നാം സ്ഥാനക്കാരനായും ഹരിദാസ് പൊട്ടിക്കല്ലിനെ രണ്ടാം സ്ഥാനക്കാരനായും തിരഞ്ഞെടുത്തു.




 ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞ റിഷ വെള്ളിയഞ്ചേരി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
         നമ്മുടെ മാതൃഭാഷയായ മലയാള ഭാഷ ഇന്ന് സമൂഹത്തിൽ അവഗണന ഏറ്റുവാങ്ങുകയാണെന്നും ഏതൊരു മേഖലയിലും മലയാള ഭാഷ ഉച്ചരിക്കുന്നതിനെ മലയാളി കുറച്ചിലായി കാണുകയാണെന്നും അത്തരം സാഹചര്യങ്ങളിൽ പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച ഈ പ്രോഗ്രാം തികച്ചും അഭിനന്ദനാർഹമാണെന്നും ഉദ്ഘാടന വേളയിൽ സവാദ് എൻ.എം പറഞ്ഞു.ഈ ചടങ്ങിൽ പങ്കെടുത്തവർക്ക് വളരെ വലിയ സ്വീകരണമൊരുക്കിയ സിയാന ഗോൾഡ് & ഡയമണ്ട്സിന് പോപ്പുലർ ന്യൂസ് നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments