Flash News

6/recent/ticker-posts

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത.

Views

ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി.

ജലനിരപ്പ് 2399.03 അടിയിലേക്ക് എത്തിയാൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജലം തുറന്നുവിടുകയും ചെയ്യും. മഴയുടെ തോതും ഡാമിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്ത് അന്തിമതീരുമാനം ഇന്നുണ്ടാകും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്.

പെരിയാറിന്റെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139.35 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 3967 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്നത് 467 ഘനയടി വെള്ളമാണ്. റൂൾ കർവ് പ്രകാരം ഡാമിൽ പരമാവധി സംഭരിക്കാൻ കഴിയുന്ന വെള്ളത്തിന്റെ അളവ് 141 അടിയാണ്.


Post a Comment

0 Comments