Flash News

6/recent/ticker-posts

കൊറോണ വ്യാപനം രാജ്യത്ത് കുറഞ്ഞതോടെ റെയില്‍ ഗതാഗതം പഴയപടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ...!!!

Views
ഇതിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു.മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരുനാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരുകോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എന്നിവയില്‍ 6 കോച്ചുകള്‍ വീതവും തിരുനെല്‍വേലിപാലക്കാട് പാലരുവി, മധുരപുനലൂര്‍ എക്‌സ്പ്രസ് എന്നിവയില്‍ 4 വീതം അണ്‍ റിസര്‍വ്ഡ് കോച്ചുകളാണ് ഉണ്ടാകുക. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 18 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തോളം ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ്.

*25 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍*

16649- മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകള്‍

16650-നാഗര്‍കോവില്‍-മംഗളൂരു-പരശുറാം എക്സ്പ്രസ്-ആറ് കോച്ചുകള്‍

16191-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

16192- നാഗര്‍കോവില്‍- താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

22609 മംഗളൂരു- കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

22610- കോയമ്ബത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍

16605- മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍

16606- നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍

16791- തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍

16792- പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍


Post a Comment

0 Comments