Flash News

6/recent/ticker-posts

ഹജ്ജ് ഉംറ മന്ത്രാലയം പുതിയ ലോഗോ ക്ഷണിച്ചു; സമ്മാനം 10 ലക്ഷം രൂപ

Views

ജിദ്ദ: സൗദി ഹജ് ഉംറ മന്ത്രാലയം പുതിയ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് 50,000 റിയാല്‍(10 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ) സമ്മാനം ലഭിക്കും.

ഡിസംബര്‍ 21നു മുന്‍പായി icd@haj.gov.sa എന്ന വിലാസത്തിലാണ് ലോഗോ അയക്കേണ്ടത്. മന്ത്രാലയം പുലര്‍ത്തിപ്പോരുന്ന തീര്‍ഥാടകരെ സേവിക്കുന്നതിനുള്ള കാഴ്ചപ്പാടുകളും മറ്റും വ്യക്തമാക്കുന്ന രീതിയിലായിരിക്കണം ലോഗോ. 

രാജ്യത്തിന്റെ ചിഹ്നങ്ങളായ രണ്ട് വാളുകളും ഈന്തപ്പനയും ലോഗോയില്‍ ഉള്‍പ്പെടുത്തണം. ഹജിന്റെയും ഉംറയുടെയും പ്രതീകാത്മകതയെ പ്രതിനിധീകരിക്കുകയും വേണം. ലോഗോ ലളിതമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.


Post a Comment

0 Comments