Flash News

6/recent/ticker-posts

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:11 പേര്‍ കസ്റ്റഡിയില്‍,അക്രമികളെത്തിയത് ആംബുലന്‍സിലെന്ന് സൂചന

Views

ആലപ്പുഴ :ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് കസ്റ്റിഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്തു വരികയാണ്. അക്രമി സംഘം ആംബുലന്‍സിലെത്തിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സൂചന.

ഇന്ന് രാവിലെ ആറ് മണിയോടെ രഞ്ജിത് പ്രഭാത സവാരിക്കിറങ്ങാനായുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ വീട്ടിലേക്ക് കയറിവന്ന് മുന്‍ വശത്തെ വാതില് തള്ളിത്തുറക്കുകയും ഹാളില്‍വെച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. അമ്മയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത വിധം രഞ്ജിത്തിനെ അക്രമികള്‍ വെട്ടിയിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനെ ഇന്നലെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ കൊലപാതകം.

രഞ്ജിത്തിനെ ആക്രമിച്ചവര്‍ വന്നതെന്ന് കരുതുന്ന ആംബുലന്‍സ് നഗരസഭ പരിധിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ നഗരപരിധിയില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐയുടെ കീഴിലുള്ളതാണ് ഈ ആംബുലന്‍സ് അന്വേഷണ സംഘം ഇത് കണ്ടെടുത്ത് പരിശോധന നടത്തി വരികയാണ്.

അതേസമയം കസ്റ്റഡിയിലെടുത്തവര്‍ കൊലപാതകവുമായി നേരിട്ട് പങ്കുള്ളവരാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി.

ശനിയാഴ്ച ആലപ്പുഴ നഗരത്തില്‍ പോലീസ് കര്‍ശ്ശന വാഹന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ നിന്നും രക്ഷപെടാന്‍ അക്രമികള്‍ ആംബുലന്‍സില്‍ എത്തിയതാണൊണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അക്രമി സംഘം വീടും പരിസരവും നേരത്തെ നോക്കിവെച്ച്‌ കൃത്യമായി പ്ലാന്‍ ചെയ്താണ് കൊലനടത്തിയത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ആലപ്പുഴ ബാറിലെ അഭിഭാഷകനാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം



Post a Comment

0 Comments