Flash News

6/recent/ticker-posts

കറാച്ചിയില്‍ സ്ഫോടനത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു

Views


പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ പരാച്ച ചൗക്കിന് സമീപമുള്ള ബാങ്കിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

സ്ഫോടനത്തെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിനും സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബാങ്കിന് സമീപമുള്ള ഓടയിലൂടെ കടന്നു പോകുന്ന വാതക പൈപ്പ്ലൈന്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.



Post a Comment

0 Comments