Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്നും കോവിഡ് കേസുകളില്‍ വര്‍ധന, രോഗം സ്ഥിരീകരിച്ചത് 1,621 പേര്‍ക്ക്

Views യു.എ.ഇ: യു.എ.ഇയില്‍ കോവിഡ് 19 കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പ്രവണത തുടരുന്നു. ഇന്ന് 1,621 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച 585 പേര്‍ ഇന്ന് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 108.6 ദശലക്ഷത്തിലധികം പി.സി.ആർ ടെസ്റ്റുകൾ നടത്തി. 339,500 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. ഇന്നത്തെ കണക്കനുസരിച്ച് യു.എ.ഇയിലെ ആകെ കേസുകളുടെ എണ്ണം 749,530 ആണ്, 740,707 പേര്‍ക്ക് രോഗം ഭേദമായി. ഇന്നത്തേതുള്‍പ്പെടെ മരണസംഖ്യ 2,156 ആയി.


Post a Comment

0 Comments