Flash News

6/recent/ticker-posts

മിസ് വേൾഡായി ഇന്ത്യയുടെ ഹര്‍നാസ് സന്ധു; നേട്ടം 21 വര്‍ഷത്തിന് ശേഷം

Views


 2021ലെ വിശ്വസുന്ദരി പട്ടം
സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ്



ടെൽ അവീവ്∙ 2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷത്തിനു ശേഷമാണ് പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരിയിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്.

ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.

പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.



Post a Comment

0 Comments