Flash News

6/recent/ticker-posts

ആന്ധ്രയിലും ഒമിക്രോൺ ബാധ; സ്ഥിരീകരിച്ചത് അയർലാൻഡിൽ നിന്നെത്തിയ 34കാരന്

Views ആന്ധ്രപ്രദേശിലും ഒമിക്രോൺ സ്ഥിരീകരിച്ചു. അയർലാൻഡിൽ നിന്നെത്തിയ 34കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 27നാണ് ഇയാൾ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയത്. പ്രത്യേക ലക്ഷണമൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. ഇയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി.

വിദേശത്ത് നിന്നും ആന്ധ്രയിലെത്തിയ 15പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ആന്ധ്ര. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 35 ആയി. ആന്ധ്രയിലും ചണ്ഡിഗഢിലും ഇന്ന് ഓരോ കേസുകൾ സ്ഥിരികരീച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, കർണാടക എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങൾ


Post a Comment

0 Comments