Flash News

6/recent/ticker-posts

ദുബായില്‍ ‘നാരങ്ങയില്‍’ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.8. കോടി ദിര്‍ഹത്തിന്‍റെ ലഹരിമരുന്ന് പിടിച്ചു

Views ദുബായ്: ദുബായില്‍ നാരങ്ങയെന്ന പേരില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5.8. കോടി ദിര്‍ഹത്തിന്‍റെ ലഹരിമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലിസ്. നാരങ്ങയുടെ അച്ച് തയ്യാറാക്കി അതിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് വെച്ചാണ് ലഹരി മരുന്ന് കടത്തിയിരുന്നത്. 1,160,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് ഇത്തരത്തില്‍ ഒളിപ്പിച്ചിരുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച 4 അറബ് പൗരന്മാര്‍ ദുബായ് പോലീസിന്റെ പിടിയിലായി. ലഹരി വസ്തുക്കള്‍ പഴം, പച്ചക്കറി കണ്ടൈനറില്‍ ഒളിപ്പിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ദുബായ് പോലിസ് ലഹരി വിരുദ്ധ സേന വ്യാപകമായി പരിശോധന നടത്തിയത്.

ലഹരി കടത്തിയ കണ്ടൈനര്‍ വിശദമായി പരിശോധിച്ചതോടെയാണ് വന്‍ തുകയുടെ ലഹരി ഗുളികകള്‍ കണ്ടെത്താനായത്. നാരങ്ങയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ റെഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ആകെ 3,840 പെട്ടികളില്‍ നാരങ്ങയുണ്ടായിരുന്നു. ഇതില്‍ 66 എണ്ണത്തിലായിരുന്നു ലഹരി ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്. ലഹരിക്കടത്തിന് പിന്നിലെ സംഘത്തെ കയ്യോടെ പിടികൂടിയ ഉദ്യോഗസ്ഥരെ ദുബായ് പോലിസ് ചീഫ് കമാന്‍ഡര്‍ ലഫ്റ്റ്നന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി അഭിനന്ദിച്ചു


Post a Comment

0 Comments