Flash News

6/recent/ticker-posts

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Views

മലപ്പുറം : ഇരുമ്പുഴി ജലാലിയ മദ്രസ്‌ക്കു സമീപത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഡൂര്‍ ചെമ്മന്‍ക്കടവ് നെടുമ്പോക്ക് സ്വദേശി തൂവമ്പാറ മനോജിന്റെ മകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന സഹോദരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

0 Comments