Flash News

6/recent/ticker-posts

മനുഷ്യാവകാശ ദിനാചാരണം നടത്തി ഷീറാസ് വിദ്യാർത്ഥികൾ

Views
 കോട്ടക്കൽ : ആറ്റീരി മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് ഷീറാസ് ബോയ്സ് ആക്കാദമി വിദ്യാർത്ഥികൾ സൈഫ് യൂണിയനു കീഴിൽ പ്രത്യേകപരിപാടികളോടെ ആറ്റീരി സെന്ററിൽ  ഐക്യദാർഢ്യപ്രഖ്യാപനവും വൈറ്റ് റിബ്ബൺ പ്രതിജ്ഞയും നടത്തി.

ലോകത്ത് 
എല്ലാവരും സമന്മാരാണെന്നും,
സ്വതന്ത്രരായാണ് അവർ ഈ ലോകത്ത് ജനിക്കുന്നതെന്നും സർവ്വവിധ അവകാശങ്ങൾക്കും അവർ അർഹരാണെന്നുമുള്ള  ലോക സന്ദേശം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി നടന്നത്.ലോകത്തിന്റെ പലഭാഗങ്ങളിൽ ജനങ്ങൾ.

വിഡിയോ👇



 അനുഭവിക്കുന്നഅസമത്വങ്ങൾക്കെതിരെയും , ജാതി, മത, വർഗ്ഗ, വർണ്ണ വിവേചനങ്ങൾക്കെതിരെയും 
മനുഷ്യാവകാശ ..ധ്വoസനങ്ങൾക്കുമെതിരെ 
ലോകത്തിന്റെ വിവിധഭാഗത്ത് നടക്കുന്ന സമരങ്ങൾക്ക് വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈക്വാലിറ്റിയും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥി അഷ്‌റഫ്‌ എം ടി  പ്രഭാഷണം നടത്തി.
യാസീൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
കോളേജ് പ്രിൻസിപ്പാൾ സിദ്ധീഖ് വാഫി, ലുക്മാൻ വാഫി, റഫീഖ് വാഫി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Post a Comment

0 Comments