Flash News

6/recent/ticker-posts

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

Views
കാഞ്ഞിരപ്പള്ളിയില്‍ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഇടക്കുന്നംമുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന മാലൂര്‍മലയില്‍ നിഷയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന സുരേഷ് – നിഷ ദമ്പതികളുടെ ആറാമത്തെ ആണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മുങ്ങി മരിച്ചതാണന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നിഷയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണന്ന് തെളിഞ്ഞത്.
കുട്ടിയെ വെള്ളത്തില്‍മുക്കിക്കൊല്ലുകയായിരുന്നുവെന്ന് നിഷ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി മൂത്ത കുട്ടിയുടെ സഹായം തേടിയതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
നാട്ടുകാരുടെ പരിഹാസവും വളര്‍ത്താനുള്ള സാമ്പത്തികമായ ബുദ്ധിമുട്ടുമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് നിഷ പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ നിഷയെ ശാരീരിക അവശതകളുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മാസം എട്ടാം തീയതിയാണ് നാലു ദിവസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീയ്ക്ക് തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണം. ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തി നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.


Post a Comment

0 Comments