Flash News

6/recent/ticker-posts

ഹജ്ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്ഥാപിക്കുക ; ജനകീയ സമരം

Views
കൊണ്ടോട്ടി : ഹജ്ജ് എംബർ കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന ജനകീയ സമരത്തിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ- ഹജ്ജ് വകുപ്പ് മന്ത്രി, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയക്കുന്ന പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി ബസ്‌സ്‌റ്റാന്റിൽ നടന്ന ചടങ്ങിൽ ടി.വി. ഇബ്റാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറമ്പാടൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് , എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ.കെ.സമദ്, നഗരസഭ കൗൺസിലർമാരായ പി.പി.റഹ്‌മത്തുല്ല, കോട്ട വീരാൻ കുട്ടി,

പള്ളിക്കൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ഇ.കെ.അബ്ദുൽ മജീദ്, പി.അബ്ദു റഹ്‌മാൻ എന്ന ഇണ്ണി,എസ്.വൈ.എസ് സോൺ സെക്രട്ടറി ശമീർ കുറുപ്പത്ത്, ശരീഫ് മണിയാട്ടുകുടി, ടി. അബ്ദുൽ അസീസ് ഹാജി, മംഗലം സൻഫാരി, പി.പി.മുജീബ് റഹ്മാൻ , സിദ്ദീഖ് പുല്ലാര, പി.എ. മിഹാഷ്, ഹംസ മൊറയൂർ, അർഷാദ്.പി, അബ്ദു റഹ്മാൻ കൊട്ടുക്കര, കെ. അശ്റഫ് മാസ്റ്റർ, ബാവ മാതക്കോട്, പി.പി. നാസർ, മിസ്ഹബ് കൊളത്തൂർ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments